HIGHLIGHTS : GMLPS Parappanangadi Town School First Class First Class 'Inaugurated Beyond Listening to Unique Program'
ജിഎംഎല്‍പിഎസ് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് ഒന്നാം തരം തനത് പരിപാടി കേട്ടതിനപ്പുറം കേള്‍ക്കാന്‍ പരപ്പനങ്ങാടി മുന്‍സിപ്പലാറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അധ്യാപകരായും, രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുമായുള്ള പഠന സംവിധാനമാണ് പ്രാവര്‍ത്തികമാക്കുന്നത്.
ചടങ്ങിന് സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ബോബന്‍ സ്വാഗതവും, ഡിവിഷന്‍ കൗണ്‍സിലര്‍ ബേബി അച്യുതന്‍ അദ്ധ്യക്ഷതയും വഹിച്ചു. എഴുത്തുകാരിയും, അധ്യാപികയുമായ സുഷമ കണിയാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.

ഒന്നാം ക്ലാസ് ടീച്ചറും എസ്ആര്‍ജെ കണ്‍വീനറുമായ വിജിഷ ടീച്ചര്‍ പദ്ധതി വിശദീകരിച്ചു. എസ്എംസി ചെയര്‍മാന്‍ ഹുസൈന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ഹംസ കടവത്ത്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സ്റ്റാഫ് സെക്രട്ടറി മുജാഹിദ് മാഷ് നന്ദി രേഖപെടുത്തിയ ചടങ്ങില്‍ പിടിഎ കമ്മറ്റിയുടെ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.