HIGHLIGHTS : A four-year-old boy died of food poisoning in Thiruvananthapuram
തിരുവനന്തപുരത്ത് നാലു വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ് -അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് മരിച്ചത്.
ഓണാവധിക്ക് അനീഷ് കുടുംബ സമേതം ഗോവയിലേക്ക് പോയിരുന്നു. ഗോവയില്‍ നിന്ന് തിരിച്ചുരുന്നതിനിടെ ട്രെയിനില്‍ വെച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതെതുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു