Section

malabari-logo-mobile

‘ബീറ്റ്‌സ്’ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

HIGHLIGHTS : 'Beats' project started in Kozhikode

കോഴിക്കോട്: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ പരിശീലന പദ്ധതിയായ ബീറ്റ്‌സിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ‘ബീറ്റ്‌സ്’ പദ്ധതി എല്ലാവര്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷി കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ‘ബീറ്റ്സ്’ ആരംഭിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നിവയാണ് ബീറ്റ്സ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്നത്.

sameeksha-malabarinews

ഈസ്റ്റ് നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിംഗ് പൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശാദിയ ബാനു ടി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണ്‍ കെ.എന്‍, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വി. ഹരീഷ്, ഇക്വിബീയിംഗ് ഫൗണ്ടേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ എം.എച്ച് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷീബ വി.ടി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!