കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച്‌പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ വിവിധ സ്‌റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്,കൊല്ലം ജില്ലകളിലുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
സംഭവത്തില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ പരാതിയില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



