HIGHLIGHTS : moonniyur kaliyattam festival
വീഡിയോ സ്‌റ്റോറി
മലപ്പുറം ജില്ലയിലെ മൂന്നിയൂരിലെ കളിയാട്ടക്കാവില്‍ ഇന്ന് കോഴിക്കളിയാട്ടം. കാര്‍ഷികവൃത്തിയുടെയും മതമൈത്രിയുടെയും നന്മയുടെയും ചിഹ്നങ്ങള്‍ വഹിക്കുന്ന ദേശക്കാരുടെ പൊയ്ക്കുതിരകള്‍ നാട്ടിടവഴികള്‍ പിന്നിട്ട് ഇന്ന് കളിയാട്ടക്കാവിലെത്തും. ഈ പ്രദേശത്തെ ആയിരങ്ങളുടെ വിശ്വാസപ്രകാരം ഇവിടം തേജോമയിയായ ഒരു വനചൈതന്യത്തിന്റെ ആവാസകേന്ദ്രമാണ്. ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്്ച നടക്കുന്ന കോഴിക്കളിയാട്ടം ഈ പ്രദേശത്തെ കീഴാളജനവിഭാഗത്തിന്റെ ആത്മാഭിമാനമായ പ്രാതിനിധ്യത്താല്‍ പുകള്‍പെറ്റതാണ്.


പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇവിടുത്തെ ഉത്സവത്തിന് സമാപനമാകുന്നതോടെ തെക്കന്‍ മലബാറിലെ ഉത്സവങ്ങള്‍ക്കെല്ലാം തിരിശീല വീഴും. ‘പേടിയാട്ടമ്മ തുറക്കാനും കളിയാട്ടക്കാവ് ഭഗവതി അടക്കാനും’ എന്ന പ്രയോഗം തന്നെ ഇവിടെ നിലനില്‍ക്കുന്നു.
തങ്ങളുടെ എല്ലാമായ കുഞ്ഞാഞ്ചീരുവമ്മയുടെ ആവസകേന്ദ്രത്തിലേക്ക് ജീവിതത്തിന്റെയും സഹനത്തിന്റെയും ചതുപ്പു പാതകളെ പിന്തള്ളി അവരെത്തുകയാണ് ചന്ത കുടാന്‍ നേര്‍ച്ചകോഴിയെ നല്‍കാന്‍, പിന്നയൊടുക്കും കെട്ടിയുണ്ടാക്കിയ കുതിരകളെ കുതിരപിലാക്കല്‍ തച്ചുടച്ച് കളിയാട്ടപുകള്‍ നാടൊട്ടുക്ക് പരത്തി മടങ്ങാന്‍, അടുത്ത വര്‍ഷം വീണ്ടുമെത്താന്‍……..