Section

malabari-logo-mobile

40 മണിക്കൂര്‍ നീണ്ട ദൗത്യം; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന

HIGHLIGHTS : 40-hour long mission; Indian Navy frees ship from Somali pirates

ദില്ലി: സമുദ്രാതിര്‍ത്തിയില്‍ നിന്നും 2600 കിലോമീറ്റര്‍ അകലെ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ മാള്‍ട്ടീസ് കപ്പല്‍ മോചിപ്പിച്ച് നാവിക സേന. 40 മണിക്കൂര്‍ നീണ്ട നിന്ന ഏറ്റുമുട്ടലിനൊടുവില്‍ കടല്‍ കൊള്ളക്കാര്‍ നാവിക സേനക്ക് മുമ്പില്‍ കീഴടങ്ങി. തുടര്‍ന്ന് കൊള്ളക്കാര്‍ ബന്ദികളാക്കിയ 17 ജീവനക്കാരെയും സുരക്ഷിതരായി മോചിപ്പിച്ചു. മ്യന്‍മാര്‍, അംഗോള, ബള്‍ഗേറിയ എന്നി രാജ്യങ്ങളിലെ പൗരന്‍മാരെയാണ് മോചിപ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ പതിനാലിന് സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത മാള്‍ട്ടീസ് കപ്പലാണ് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്. ഇന്നലെ അന്താരാഷ്ട്ര ജലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നാവിക സേനയുടെ കപ്പലിന് നേര്‍ക്ക് കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയ്ക്ക് ആക്രമണം ആരംഭിച്ച നാവിക സേന കൊള്ളക്കാരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

sameeksha-malabarinews

ഇതിന് കൊള്ളക്കാര്‍ വഴങ്ങാതിരുന്നതോടെ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ ബന്ദികളാക്കപ്പെട്ട കപ്പലിലെ ജീവനക്കാരോട് ബന്ധപ്പെട്ട നാവികസേന കപ്പലില്‍ 35 കടല്‍ കൊള്ളക്കാര്‍ ഉണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് നാവിക സേനയുടെ കമാന്‍ഡോ വിഭാഗമായ മാര്‍ക്കോസ് ഉള്‍പ്പടെയുള്ള സംഘങ്ങള്‍ ദൗത്യത്തില്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!