അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) നടപ്പാക്കുന്ന സ്റ്റാര്‍സിന്റെ (ടീച്ചിംഗ് ലേണിംഗ് ആന്റ് റിസള്‍ട്ട്സ് ഫോര്‍ സ്റ്റേറ്റ്സ്) മാതൃക പ്രീ-പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരത്തില്‍ ജില്ലയില്‍ ഈ വര്‍ഷം ഒരുങ്ങുന്നത് 40 സ്‌കൂളുകള്‍. ഇതില്‍ 19 എണ്ണം പൂര്‍ത്തിയായി. പ്രീ-പ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളയാണ് വര്‍ണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്.
ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ഔട്ട്‌ഡോര്‍ പ്ലേ മെറ്റീരിയല്‍സ്, ആകര്‍ഷക ചുവര്‍ ചിത്രങ്ങള്‍ തുടങ്ങി കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് വിദ്യാലയങ്ങളെ ഒരുക്കുകയാണ് പദ്ധതിയുമായി ഭാഗമായി ചെയ്യുന്നത്.
വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷ വികാസ ഇടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്കുള്ള ആവിഷ്‌ക്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രനുഭവങ്ങള്‍ക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിര്‍മാണയിടം, കരകൗശലയിടം, കളിയിടം (അകം-പുറം) എന്നിങ്ങനെ കുട്ടികളുടെ വികാസ മേഖലകളില്‍ കഴിവ് ഉറപ്പാക്കാന്‍ പര്യാപ്തമായ 13 പ്രവര്‍ത്തന ഇടങ്ങളാണ് വര്‍ണക്കൂടാരം പദ്ധതിയില്‍ തയാറാക്കിയിട്ടുള്ളത്. ഭിന്നശേഷി, പരിസ്ഥിതി സൗഹൃദ ഇടങ്ങളായിരിക്കും വര്‍ണക്കൂടാരം.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 15 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഈ വര്‍ഷത്തില്‍ അരീക്കോട് ബി.ആര്‍.സിക്ക് കീഴില്‍ രണ്ട് സ്‌കൂളുകളിലും എടപ്പാള്‍ -മൂന്ന്, കൊണ്ടോട്ടി -രണ്ട്, കുറ്റിപ്പുറം -രണ്ട്, മലപ്പുറം -മൂന്ന്, മങ്കട -മൂന്ന്, മഞ്ചേരി -മൂന്ന്, നിലമ്പൂര്‍ -മൂന്ന്, പരപ്പനങ്ങാടി -രണ്ട്, പെരിന്തല്‍മണ്ണ -മൂന്ന്, പൊന്നാനി -മൂന്ന്, താനൂര്‍ -മൂന്ന്, തിരൂര്‍ -മൂന്ന്, വേങ്ങര -മൂന്ന്, വണ്ടൂര്‍ -മൂന്ന് എന്നിങ്ങനെയാണ് വിവിധ ബി.ആര്‍.സിക്ക് കീഴിലെ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



