Section

malabari-logo-mobile

പഞ്ചാബിലെ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി; വാഗ്ദാനം നടപ്പിലാക്കി ആം ആദ്മി സര്‍ക്കാര്‍

HIGHLIGHTS : 300 units of free electricity to all households in Punjab; The Aam Aadmi Party government implemented the promise

മൊഹാലി: തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗദാനങ്ങള്‍ ഓരോന്നായി പാലിച്ച് പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജൂലൈ 1 മുതല്‍ എല്ലാ വീട്ടിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചാബില്‍ ഭഗവന്ത് സിങ് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് ഒരു മാസം തികയ്ക്കുന്നതിനിടെയാണ് വമ്പന്‍ പ്രഖ്യാപനം.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രിയ നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. വൈകാതെ പഞ്ചാബിലെ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുമെന്ന് ഭഗവന്ത് മാന്‍ പഞ്ചാബിയില്‍ ട്വീറ്റില്‍ കുറിച്ചു.

sameeksha-malabarinews

പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ചില്‍ നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപി-പഞ്ചാബ് ലോക് കോണ്‍ഗ്രസ്- എസ്എഡി കൂട്ടുകെട്ടും ശിരോമണി അകാലി ദള്‍ – ബിഎസ്പി കൂട്ടുകെട്ടും ഭേദിച്ച് സംസ്ഥാന ഭരണം ആംആദ്മി പാര്‍ട്ടി സ്വന്തമാക്കി. 92 സീറ്റുകള്‍ നേടിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!