Section

malabari-logo-mobile

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

HIGHLIGHTS : Covid cases are on the rise in Delhi

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ഫെബ്രുവരി മൂന്നിനുശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 366 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 325 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. അന്ന് ടിപിആര്‍ 2.39 ശതമാനമായിരുന്നു.

ഇതോടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 18,67,572 ആയി ഉയര്‍ന്നു. രോഗബാധ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുനന്ത് നിര്‍ബന്ധമാക്കിയേക്കും. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബുധനാഴ്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി യോഗം ചേരും.

sameeksha-malabarinews

കേസുകള്‍ കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!