Section

malabari-logo-mobile

കോടഞ്ചേരി മിശ്ര വിവാഹം; ജ്യോല്‍സനയുടെ വീട് കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചേയ്ക്കും

HIGHLIGHTS : Kodancherry mixed marriage; The congressional delegation will visit Jolsana's home

കോഴിക്കോട് കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ജ്യോല്‍സന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേയ്ക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിയിരുന്നു. പ്രദേശത്ത് സിപിഐഎം വര്‍ഗീയ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നിലപാട്.

മുസ്ലിം കുടുംബത്തില്‍ പെട്ട ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിനും ക്രിസ്ത്യന്‍ കുടുംബാംഗമായ ജോയ്‌സ്‌നയും കഴിഞ്ഞ ദിവസമാണു പ്രണയിച്ചു വിവാഹിതരായത്. ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചിരുന്നു.

sameeksha-malabarinews

മിശ്ര വിവാഹത്തില്‍ ജോയ്സനയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളെ ചതിച്ചുവെന്നാണ് പിതാവ് ജോസഫ് ആരോപിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. എന്‍ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണം. നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സമുദായ അംഗമായ ഷെജിനൊപ്പം ജോയ്സന പോയത് ഒരു സമുദായത്തെ മൊത്തം വേദനിപ്പിച്ചെന്ന് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന്റെ പ്രതികരണം വിവാദമായി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷെജിന്റെ വിവാഹം സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി. തനിക്ക് തെറ്റുപറ്റിയെന്നും സംഭവത്തില്‍ ലൗ ജിഹാദില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും പിന്നീട് എംഎല്‍എ ജോര്‍ജ് വിശദീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!