HIGHLIGHTS : 3 people arrested with Rs 1.45 crore without sufficient documents
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 1.45 കോടി രൂപയുമായി മൂന്നുപേര്‍ പിടിയില്‍. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പുര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗണ്‍വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ (39) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്.
ചെര്‍പ്പുളശേരി ഭാഗത്തുനിന്നെത്തിയ കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിലെ പന്തികേടും പരിഭ്രമവും കണ്ട് പൊലീസ് സംഘം വിശദമായി പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ സ്റ്റിയറിങ് വീലിനു താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്.

500 രൂപയുടെ കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരില്‍നിന്ന് എത്തിച്ചതാണെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു