HIGHLIGHTS : The woman who stole the necklace of the baby who was being treated was arrested
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍. മേലാറ്റൂര്‍ കിഴക്കുംപാടം സ്വദേശിനി ത്രാവോട്ടില്‍ നീതു (24)വാണ് അറസ്റ്റിലായത്.
10ന് പകല്‍ പന്ത്രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറെ കാണിച്ചശേഷം മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു പൊന്ന്യാകുര്‍ശി സ്വദേശിനിയായ സ്ത്രീ. കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഏഴ് വയസുള്ള മറ്റൊരു ആണ്‍കുട്ടിയെയും അടുത്തുള്ള കോണിപ്പടിയിലിരുത്തി മരുന്ന് വാങ്ങി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിലെ മാല മോഷണംപോയ വിവരം അറിയുന്നത്. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കറുത്ത ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ കുട്ടികള്‍ക്ക് മിഠായി കൊടുത്ത് അടുത്തിരുന്നതായും ഒരു ചേച്ചിയാണ് മാല കൊണ്ടുപോയതെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. മാല പെരിന്തല്‍മണ്ണയിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായി യുവതി പൊലീസിനോട് സമ്മതിച്ചു.
പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ്‌ഐ എ എം യാസിര്‍, വനിതാ എസ്സിപിഒ ജയമണി, സിപിഒ സുനിജ, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു