HIGHLIGHTS : 2nd Vande Bharat stops at Tirur; Know the schedule
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ് അനുവദിച്ചു. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചെന്ന് റെയില്‍വേ അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.
സമയക്രമം:-

ഞായറാഴ്ചയാണ് കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
ആദ്യത്തെ വന്ദേഭാരത് കേരളത്തിന് അനുവദിച്ചത് മുതല്‍ തിരൂരില്‍ ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് :-
വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു .
കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു .
ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.- ഇ.ടി മുഹമ്മദ് ബഷീര്‍
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു