HIGHLIGHTS : A young man died in a bike accident on Vengara road in Kunnumpur
എ ആര്‍ നഗര്‍ : കുന്നുംപുറം വേങ്ങര റോഡില്‍ ബൈക്കുകള്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ സ്വദേശിയായ ഹംസയുടെ മകന്‍ മുഹമ്മദ് ശാക്കിര്‍ സുഹരി ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച്ച വൈകുന്നേരം 6. 24 ന് കുന്നുംപുറം ടൗണില്‍ വേങ്ങര റോഡില്‍ വെച്ചാണ് അപകടം. നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോള്‍ അതേ ദിശയില്‍ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുന്‍ ഭാഗത്ത് തട്ടി മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിര്‍ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഉടനെ കുന്നുംപുറം സ്വകാര്യാശുപത്രി യില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു