Section

malabari-logo-mobile

28-ാമത് ഐ എഫ് എഫ് കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍

HIGHLIGHTS : 28th IFFK; Eleven films in the homage category as a tribute to filmmakers

മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദരം. 2015 ഐ എഫ് എഫ് കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ എ മൈനര്‍ ഉള്‍പ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ യവനിക എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

ഐ എഫ് എഫ് കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ കസിന്‍ ആഞ്ചെലിക്ക, ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത ബ്രിക്ക് ആന്‍ഡ് മിറര്‍, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ അഡിയൂ ഫിലിപ്പീന്‍, ശ്രീലങ്കയിലെ ആദ്യ വനിതാസംവിധായിക സുമിത്ര പെരീസിന്റെ ദി ട്രീ ഗോഡസ്, ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്‌സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

sameeksha-malabarinews

ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍, സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്, 2023ല്‍ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!