Section

malabari-logo-mobile

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം

HIGHLIGHTS : Malappuram Revenue District School Art Festival begins

കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്ററിയിലുമായി നടക്കുന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവന്‍കുട്ടി വാര്യര്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് കലോത്സവ സന്ദേശം കൈാറി. കോട്ടയ്ക്കല്‍ നഗരസഭ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ. ഹനീഷ ആമുഖ ഭാഷണം നടത്തി.

ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ തിയ്യതികളിലായി ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ് മയ്യേരി, സറീന ഹസീബ്, എന്‍.എ കരീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാന്‍, ബഷീര്‍ രണ്ടത്താണി, നഗരസഭാ കൗണ്‍സിലര്‍മാരായ സനില പ്രവീണ്‍, ടി. കബീര്‍, എടരിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.ടി അഷ്‌റഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍, ഡി.വൈ.എസ്.പി പി. അബ്ദുല്‍ ബഷീര്‍, ആര്‍.ഡി.ഡി ഡോ. പി.എം അനില്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. സലീമുദ്ദീന്‍, ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുറഷീദ്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ഡി.ഇ.ഒ പി.പി റുഖിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!