Section

malabari-logo-mobile

കരിപ്പൂരില്‍ ആറുപേരില്‍നിന്ന് 12 കിലോ സ്വര്‍ണം പിടിച്ചു

HIGHLIGHTS : 12 kg of gold seized from six persons in Karipur

കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12.864 കിലോ സ്വര്‍ണവുമായി ആറുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് വലിയ പറമ്പ് പാറമ്മല്‍ നിസാര്‍ (25), കൂടരഞ്ഞി സ്വദേശി അഫ്‌സല്‍ കഴിഞ്ഞില്‍ (28), കൊണ്ടോട്ടി സ്വദേശി സാക്കിറുദ്ദീന്‍ (9). കൊടുവള്ളി സ്വദേശികളായ അഹമ്മദ് റിയാസ് (28), മുഹമ്മദ് ഷഹര്‍സാന്‍ (24), അബ്ദുള്‍ ഇര്‍ഫാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 798 ഗ്രാം സ്വര്‍ണവും 12.066 കിലോ സ്വര്‍ണ സംയുക്തവും കണ്ടെടുത്തു.

റിയാദില്‍നിന്നെത്തിയ നിസാര്‍, അഫ്‌സല്‍ എന്നിവര്‍ എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററി മാ റ്റിയാണ് സ്വര്‍ണ പ്ലേറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. ഇവരില്‍നിന്ന് യഥാക്രമം 193, 436 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇതിന 41,11,870 രൂപ വിലവരും. എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലാണ് സാക്കിറുദ്ദീന്‍ എത്തിയത്. ശരീര ത്തില്‍ ഒളിപ്പിച്ച 855 ഗ്രാം സ്വര്‍ണ സംയുക്തമാണ് ഇയാളില്‍നിന്ന് പിടികൂടിയത്.

sameeksha-malabarinews

അബുദാബിയില്‍ നിന്നെത്തിയ അഹമ്മദ് റിയാസില്‍ നിന്ന് 3316 ഗ്രാം, മുഹമ്മദ് ഷഹ്‌സാനില്‍ നിന്ന് 5482 ഗ്രാം അബ്ദുള്‍ ഇര്‍ഫാദില്‍നിന്ന് 2413 ഗ്രാം എന്നിങ്ങന സ്വര്‍ണസംയുക്തവും കണ്ടെടുത്തു. ബാഗിനള്ളില്‍ ഫോയില്‍ രൂപത്തിലാണ് മൂന്നുപേരുംസ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!