Section

malabari-logo-mobile

‘കളി ഖത്തറില്‍, ആരവം മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് സൗഹൃദ മത്സരങ്ങള്‍ ആവേശമായി

HIGHLIGHTS : 'Kali Khatar, Aravam Malappuram district panchayat friendly matches

ലോക കപ്പ് ഫുട്‌ബോളിന്റെ കളിയാരവങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങള്‍ ആവേശമായി. മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേം കുമാര്‍ കിക്കോഫ് ചെയ്ത് നിര്‍വഹിച്ചു.ആദ്യ മത്സരത്തില്‍ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ടീമും മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി.

ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയില്‍ നസീര്‍ ആദ്യ ഗോള്‍ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോള്‍ മടക്കിയതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. കാല്‍ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയര്‍ത്തിയ മനോഹരമായ മത്സരങ്ങളില്‍ ജില്ലയിലെ മികച്ച പഴയ കാല താരങ്ങള്‍ അണി നിരന്നു.ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ രണ്ടാം മത്സരത്തില്‍ ജില്ലാ പൊലീസ് വെറ്ററന്‍ ടീമും മലപ്പുറം വെറ്ററന്‍സും തമ്മില്‍ നടന്ന മത്സരം ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ട് ശ്രദ്ധേയമായി.

sameeksha-malabarinews

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാന്‍, ഫൈസല്‍ എടശ്ശേരി, കെ. ടി. അഷ്റഫ്, വി. കെ. എം. ഷാഫി, ടി. പി. എം. ബഷീര്‍, ടി. പി. ഹാരിസ്, വി. പി. ജസീറ, സമീറ പുളിക്കല്‍, ശ്രീദേവി പ്രാക്കുന്ന് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ലോക കപ്പിന്റെ കളിയാരവങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന ജനകീയ മത്സരമായ ഷൂട്ടൗട്ട് മത്സരങ്ങള്‍  വൈകുന്നേരം 3.30 ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കും. പ്രാദേശിക വെറ്ററന്‍ താരങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പി. ടി. എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മാറ്റുരക്കും. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!