Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി; തിരൂരില്‍ ഹാന്‍സ് വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍

HIGHLIGHTS : Two people were arrested for selling hans in Tirur

തിരൂര്‍: നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റ കടയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍ പൊലിസ് സ്റ്റേഷനിലെത്തി. വിദ്യാര്‍ഥികള്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പെട്ടിക്കടയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഹാന്‍സ് ശേഖരം പിടികൂടി.

കഴിഞ്ഞ ദിവസം തിരൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയ ഒരുപറ്റം വി ദ്യാര്‍ഥികളാണ് ഹാന്‍സ് വില്‍പ്പന കേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് പെട്ടിക്കട കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് കടയിലെത്തിയ സിഐ എം ജെ ജി ജോയുടെ നേതൃത്വത്തിലുള്ള സംഘം ഷാഹുല്‍ ഹമീദ് ഹാന്‍സ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നത് കൈയോ ടെ പിടികൂടുകയായിരുന്നു. താന്‍ ഹാന്‍സ് വാങ്ങുന്നത് അഷ്‌റഫിന്റെ കടയില്‍നിന്നാണെന്ന് ഷാഹുല്‍ ഹമീദ് മൊഴി നല്‍കി. തുടര്‍ന്ന് അഷ്‌റഫിന്റെ കടയിലും പരിശോധന നടത്തി. ഇവിടെനിന്ന് 50 പാക്കറ്റ് ഹാന്‍സ് പിടികൂടി. രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!