മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. എടക്കര മുപ്പിനി തേവരോട്ട് അന്നമ്മ ബാബു (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറിന് വീട്ടുമുറ്റത്ത് പുല്ലു പറിക്കുന്നതിനിടെയാണ് അന്നമ്മക്ക് അണലിയുടെ കടിയേറ്റത്.
ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ബാബു സാമു വേല്‍. മക്കള്‍: ഫെബിന്‍ ബാബു, റ്റീനാബാബു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



