വള്ളിക്കുന്നില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

വള്ളിക്കുന്നില്‍ വീട് കുത്തിത്തുറന്ന് മോഷണം. മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. അത്താണിക്കല്‍ പാറകണ്ണിക്ക് സമീപം അരുണ്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.

അരുണ്‍കുമാര്‍ ജോലിക്കും ഭാര്യ സ്വന്തം വീട്ടിലും പോയതായിരുന്നു. അരുണ്‍കുമാര്‍ വൈകിട്ട് എത്തിയപ്പോഴാണ് പുറകിലെവാതില്‍തകര്‍ത്ത കണ്ടത്. അലമാരയില്‍ സൂക്ഷിച്ച ചെയിന്‍, കമ്മലുകള്‍, കൈ ചെയിന്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വര്‍ണമാണ് കവര്‍ന്നത്.

പരപ്പനങ്ങാടി പൊലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top