സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഗവര്‍ണര്‍ക്കെതിരെയുളള പ്രക്ഷോഭം ,സുധാകരന്റെ പ്രസ്താവന, പ്രിയ വര്‍ഗീസിന്റെ നിയമനം എന്നിവ ചര്‍ച്ചയാകും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ക്കെതിരെയുളള പ്രക്ഷോഭം ,സുധാകരന്റെ പ്രസ്താവന, പ്രിയ വര്‍ഗീസിന്റെ നിയമനം എന്നിവ ചര്‍ച്ചയാകും.

ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ യുഡിഎഫില്‍ ഉണ്ടാക്കിയ ഭിന്നതയും സിപിഐഎം ചര്‍ച്ച ചെയ്യും.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

 

 

Share news
error: Content is protected !!
Scroll to Top