Section

malabari-logo-mobile

നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍; എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്നും

HIGHLIGHTS : 11 women MLAs in Assembly; Ten for the LDF and one for the UDF

തൃശ്ശൂര്‍: നയിമസഭാ തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും സ്ത്രീസാന്നിധ്യത്തില്‍ വലിയ മുന്നേറ്റമില്ല. കഴിഞ്ഞ തവണ എട്ട് പേരാണെങ്കില്‍ ഇത്തവണ 11 പേരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് പേര്‍ എല്‍ഡിഎഫില്‍ നിന്നും ഒരാള്‍ യുഡിഎഫില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജയിച്ചവരില്‍ ഏറ്റവും ശ്രദ്ധേയം വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കെ.കെ. ശൈലജ ആണെന്ന് പറയാം. മട്ടന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തിയെക്കാള്‍ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ ജയിച്ചത്.

sameeksha-malabarinews

ആറന്മുളയില്‍ വീണ ജോര്‍ജ് 13,853 വോട്ടിന് ഇത്തവണയും വിജയം കരസ്ഥമാക്കി. വടകരയില്‍ ആര്‍.എം.പി. എം.എല്‍.എ. കെ.കെ. രമ 7461 ഭൂരിപക്ഷത്തോടെ ജയിച്ചു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ത്രികോണ മത്സരം നടന്ന വൈക്കത്തു ഇത്തവണയും സി. കെ. ആശ സ്വന്തം സീറ്റ് നിലനിര്‍ത്തി. ഇരിങ്ങാലക്കുടയില്‍ ഇടതു സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കോങ്ങാട് മണ്ഡലത്തില്‍ പുതുമുഖമായ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ശാന്തകുമാരിയാണ് 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകള്‍ക്കാണ് ചിഞ്ചുറാണി വിജയിച്ചത്. അരനൂറ്റാണ്ടിനുശേഷം അരൂര്‍ മണ്ഡലത്തില്‍ രണ്ടു സ്ത്രീകള്‍ നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമായിരുന്നു. ഇവിടെ യു.ഡി.എഫിന്റെ എം.എല്‍.എ. ആയിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ദലീമ ജോജോ വിജയിച്ചത്.

31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. പ്രതിനിധിയായ ഒ. എസ്. അംബിക വിജയിച്ചത്. കായംകുളത്തു യു. പ്രതിഭയും (എല്‍.ഡി.എഫ്.), കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുമാണ് (എല്‍.ഡി.എഫ്.) വിജയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!