Section

malabari-logo-mobile

100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന

HIGHLIGHTS : 100 crore investment fraud; Indications are that Praveen Rana has left Kerala

കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ വ്യവസായി സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രവീണ്‍ റാണ കേരളം വിട്ടെന്ന് സൂചന. പൂനെ, ബെംഗളൂരു നഗരങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും. ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് പ്രവീണ്‍ റാണ.

മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായെങ്കിലും കോടതിയെ സമീപിച്ചിട്ടില്ല. കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും റാണയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

sameeksha-malabarinews

ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപകര്‍ വീണത്. അതിശയിക്കുന്ന വേഗത്തിലായിരുന്നു പ്രവീണിന്റെ വളര്‍ച്ച. പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങിയത്. പിന്നീട് ഇത് സേഫ് ആന്‍ഡ് സ്ട്രോങ് നിധിയെന്ന സ്ഥാപനമായി.

പലിശയും മുതലും നല്‍കുന്നത് മുടങ്ങിയതോടെ നിക്ഷേപകര്‍ പരാതിയുമായി എത്തിത്തുടങ്ങി. അവധികള്‍ പറഞ്ഞും കോടതികളില്‍നിന്ന് ജാമ്യം നേടിയും റാണ താത്കാലിക പരിഹാരം കണ്ടെങ്കിലും നിക്ഷേപകര്‍ പിടിമുറുക്കിയതോടെ പതറി. കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് റാണ രാജിവച്ചെതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!