HIGHLIGHTS : Lensfed Tirurangadi Area Committee P. K Balan organized the commemoration and the unit executive team
പരപ്പനങ്ങാടിയിലെ പുളിക്കലകത്ത് പ്ലാസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ലെന്‍സ്‌ഫെഡ് ജില്ല വൈ: പ്രസിഡന്റും, ഏരിയ ഇന്‍ചാര്‍ജുമായ അബ്ദുറഹിമാന്‍. കെ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ഏരിയ പ്രസിഡണ്ട് റിയാസ് വി.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സമിതി അംഗം സനില്‍ നടുവത്ത് അനുസ്മരണ പ്രഭാഷണവും , ജില്ല വൈ:പ്രസിഡണ്ട് മുഹമ്മദ് അമീര്‍ കെ കെ മുഖ്യ പ്രഭാഷണവും നടത്തി.
ജില്ല സമിതിയംഗം അബ്ദുന്നാസര്‍ കുറുപ്പത്ത് മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി ഹര്‍ഷല്‍.ടി.പി. സ്വാഗതവും ട്രഷറര്‍ അശ്‌റഫ്.കെ.പി. നന്ദിയും പറഞ്ഞു.

ഏരിയകമ്മറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ക്ക് വേണ്ടി നടത്തിയ
2022 ഖത്തര്‍ വേള്‍ഡ്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് പ്രവചന മത്സരത്തില്‍ നറുക്കെടുപ്പിലൂടെ വിജയിച്ച ഏരിയ വൈസ് പ്രസിഡന്റ് സലീം.എം.കെ ക്ക് ചടങ്ങില്‍ സമ്മാനദാനം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു