മലപ്പുറത്ത് വീട്ടമ്മയ്ക്കു ലഹരിമരുന്ന് നല്‍കി പീഡനം; 3 പേര്‍ അറസ്റ്റില്‍

മഞ്ചേരി ലഹരിമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 3 പേര്‍ അറസ്റ്റില്‍. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം മുഹസിന്‍ (28), മണക്കോടന്‍ ആഷിക് (25), എളയിടത്ത് ആസിഫ് (23) എന്നിവരെയാണ് ഡിവൈഎസ്പി പി.അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഭര്‍തൃമതിയായ 32 വയസ്സുകാരിയുടെ പരാതിയിലാണ് കേസ്.

ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും യുവതിയുമായി പരിചയപ്പെട്ട ഒന്നാം പ്രതി മുഹ്‌സിന്‍ ലഹരി നല്‍കി സുഹൃത്തുക്കളുമൊപ്പം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

മലപ്പുറം എസ്‌ഐ നിതിന്‍ദാസ്, മഞ്ചേരി എസ്‌ഐമാരായ ഗ്രീഷ്മ, ബഷീര്‍, അന്വേഷണ സംഘാംഗങ്ങളായ ഐ.കെ ദിനേശ്, പി.സലീം, ആര്‍.ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top