Section

malabari-logo-mobile

സ്‌കൂള്‍ കുട്ടികളെ വീട്ടിലെത്തിച്ച്‌ അനാശ്യാസം നടത്തുന്ന അമ്മയും മകളും അറസ്‌റ്റില്‍

HIGHLIGHTS : കൊല്ലം: സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച്‌ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വന്തം

 

കൊല്ലം:  സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച്‌ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വന്തം വീടൊരിക്കിയ അമ്മയും മകളും അറസ്‌റ്റില്‍. കൊല്ലം ശൂരനാട്‌ ചാത്താംകുളം പരവട്ടം ഗോകുലത്തില്‍ രുക്‌മണി(40), മകള്‍ ജീവ(20), എന്നിവരെയാണ്‌ പോലീസ്‌ അറസറ്റ്‌ ചെയ്‌തത്‌. ഇവരെ പിന്നീട്‌ കോടതി റിമാന്റ്‌ ചെയ്‌തു.

അടുത്തുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ കൊണ്ടുവരുകയും ഇവരുടെ അയല്‍വാസികളായ ചില ചെറുപ്പക്കാര്‍ക്ക്‌ അവരുമായി അനാശാസ്യം നടത്താന്‍ അവസരം ഉണ്ടാക്കുകയുമായിരുന്നു ഇവര്‍ ചെയ്‌തിരുന്നതെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.

sameeksha-malabarinews

കഴിഞ്ഞ ദിവസം രുക്‌മിണിയുടെ വീട്ടില്‍ നാലു പെണ്‍കുട്ടികളെ കണ്ട തൊഴിലുറപ്പ്‌ തൊഴിലാളികള്‍ പെണ്‍കുട്ടികളെ വീട്ടില്‍ പിടിച്ചു വെച്ച്‌ സ്‌കൂളില്‍ വിവരമറിയിക്കുകയായിരുന്നു. തൊഴിലാളികളെ കണ്ട്‌ വീട്ടിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെട്ടു.. വിവരമറിയിച്ചതിരനെ തുടര്‍ന്നെത്തിയ അധ്യാപകര്‍ ഇവരെ കൂട്ടികൊണ്ടുപോകുകയും പീന്നീട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ്‌ വിവരങ്ങള്‍ പുറത്തുവന്നത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പോലീസ്‌ എത്തി. അമ്മയേയും മകളെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.ചെറുപ്പ്‌ക്കാര്‍ ഒളിവിലാണ്‌.

പെണ്‍കൂട്ടികളെ പോലീസ്‌ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതില്‍ നിന്ന്‌ ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വിധേയരായിട്ടില്ലെങ്ങിലും ശാരീരികാമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ കണ്ടെത്തി. സ്‌കൂളിലേക്കാണെന്നു പറഞ്ഞ പലതവണ ഈ പെണ്‍കുട്ടികള്‍ ഈ വീട്ടിലെത്തിയിട്ടുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചു.
മോാബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടികളെ ചെറുപ്പക്കാര്‍ക്ക്‌ പരിചയെപ്പടുത്തി കൊടുത്തത്‌ ജീവയായിരുന്നുവത്ര. പീന്നീട്‌ ഇവര്‍ക്ക്‌ ഒരുമിക്കാന്‍ വീട്ടില്‍ സൗകര്യമെരുക്കുകയും ചെയ്യും. പോലീസ്‌ ഈ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ചില സിഡികളും മൂന്ന്‌ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്‌. ഡിവൈഎസ്‌പി ബി രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!