വന്തൂക സ്ത്രീധനവും ആഭരണവും നല്കി നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ യുവനടി രമ്യാ നമ്പീശന്.
പണം കണക്കുപറഞ്ഞുറപ്പിച്ചുള്ള വിവാഹങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം വിവാഹങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെ ഏറ്റവും കൂടൂതല്‍ അപമാനിക്കുന്ന കാര്യമാണെന്നും രമ്യ തുറന്നടിച്ചു. വിവാഹത്തിന് പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്തവിധം നിറയെ ആഭരണങ്ങളിട്ട് പ്രദര്‍ശിപ്പിക്കുന്ന രീതിയോടും തനിക്ക് എതിര്‍പ്പാണെന്നും രമ്യ വ്യക്തമാക്കി.
താന്‍ പല പെണ്‍കുട്ടികളോടും ചിരട്ടകൊണ്ടുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വിവാഹം കഴിച്ചുകൂടെയെന്ന് ചോദിച്ചിട്ടുണ്ടെന്നും രമ്യ പറഞ്ഞു. വിഡ്ഡിത്തങ്ങള് പറഞ്ഞ് ബൊമ്മകുട്ടികളായി നടക്കുന്ന മലയാള നായികമാര്‍ക്കിടയില്‍ വ്യത്യസ്ഥയായ രമ്യയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.





