Section

malabari-logo-mobile

സ്വകാര്യകമ്പനിയില്‍ നിന്ന് വാതകം ചോര്‍ന്നതായി സംശയം പത്ത് പേര്‍ക്ക് ശ്വാസതടസം

HIGHLIGHTS : കാക്കഞ്ചേരിയില്‍ നാട്ടുൂകാര്‍ കമ്പനിയും റോഡും ഉപരോധിച്ചു : സ്ഥലത്ത് സംഘര്‍ഷം. തേഞ്ഞിപ്പലം ചേലമ്പ്ര കാക്കഞ്ഞേരിയില്‍ സ്വകാര്യകമ്പനിയുടെ തൊട്ടടുത്ത്

കാക്കഞ്ചേരിയില്‍ നാട്ടുൂകാര്‍ കമ്പനിയും റോഡും ഉപരോധിച്ചു : സ്ഥലത്ത് സംഘര്‍ഷം.

kakanjeriതേഞ്ഞിപ്പലം ചേലമ്പ്ര കാക്കഞ്ഞേരിയില്‍ സ്വകാര്യകമ്പനിയുടെ തൊട്ടടുത്ത് വീടുകളിലുള്ള പത്തോളം സ്ത്രീകള്‍ക്കും കുട്ടികക്കും ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കമ്പനി ഉപരോധിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഉച്ച മുതല്‍ തന്നെ ദുര്‍ഗന്ധം വമിക്കുന്ന വാതകം പുറത്തു വന്നിരുന്നതായ നാട്ടുകാര്‍ പറഞ്ഞു. വൈകീട്ട് പരിസരവാസികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായ വിവരം കമ്പനിയില്‍ അറിയിക്കാനെത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തതോട നാട്ടുകാര്‍ പ്രകോപിതരാവുകയായരുന്നു.

sameeksha-malabarinews

തുടര്‍ന്ന് നാട്ടുകാര്‍ കമ്പനിയും ദേശീയപാതയും ഉപരോധിച്ചു. വിവരമാറഞ്ഞ് കുടുതല്‍ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് എത്തിയതോടെ സംഭവസ്ഥലത്ത് സംഘര്‍വസ്ഥയുണ്ടായി. ഒന്നു രണ്ടു തവണ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. തിരൂരങ്ങാടി സ്‌റ്റേഷനില്‍ നി്ന്നും ഏആര്‍ ക്യാമ്പില്‍ നിന്നും തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയതോടെയാണ് രാത്രി ഏറെ വൈകി സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.

കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറതള്ളുന്നതുമുലം പ്രദേശവാസികള്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശനങ്ങള്‍ നേരിടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.കുറച്ചു കാലമായി ഇവിരെ ഇതിന്റെ പേരില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!