ദില്ലിയില്‍ ഭരണം മാറുമ്പോള്‍ സുരേഷ് ഗോപിയുടെ സ്വരവും മാറും; കെ സി ജോസഫ്

Untitled-1 copyതിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച ചലച്ചിത്ര താരം സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെസി ജോസഫ്. ഡല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സുരേഷ് ഗോപിയുടെ സ്വരവും മാറുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുക വഴി സുരേഷ് ഗോപി കേരളത്തെ അപമാനിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആറന്‍മുള വിമാനത്താവള വിഷയത്തില്‍ സുരേഷ് ഗോപി വിമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഒരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വരുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വിവരമില്ലാത്ത കാര്യങ്ങളെ കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അല്ലാതെ വിവരക്കേട് പറയുകയല്ല വേണ്ടതെന്നുമായിരുന്നു സുരേഷ്‌ഗോപിയുടെ വിമര്‍ശനം.

മോദിയുടെ സ്തുതി പാഠകനായ സുരേഷ്‌ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്സും മറുപടി നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top