പതിനൊന്ന് വയസ്സുകാരി മകളുമായി ഒളിച്ചോടിയ പതിനെട്ടുകാരനെ പിതാവ് കുത്തികൊന്നു

images (1)ബംഗ്ലൂരു : പതിനൊന്ന് വയസ്സുള്ള മകളെ പ്രേമിച്ച് ഒളിച്ചോടിയ പതിനെട്ടുകാരനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി കൊലപ്പെടുത്തി. യുവാവിന്റെ മൃതദേഹം ബാഗിലാക്കി സ്‌കൂട്ടറില്‍ കയറ്റി ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

കെ ആര്‍ പുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ റിയാസ്ഖാന്‍ (40) ആണ് മകളുടെ കാമുകനായ സാദിഖ് പാഷ (18) നെ കൊലപ്പെടുത്തിയത്. പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റമേറ്റ് പറഞ്ഞ റിയാസ്ഖാനെ പോലീസ് അറസ്റ്റു ചെയ്തു.

റിയാസ് ഖാന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളുമായി സാദിഖ് പാഷ പ്രണയത്തിലായിരുന്നു. ഇതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും ഇവര്‍ വീട് മാറി താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുമായി അടുപ്പം തുടര്‍ന്ന സാദിഖ് പാഷ ജൂലൈ 30 ന് പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. സംഭവത്തില്‍ റിയാസ് ഖാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് സാദിഖ് പാഷയെ ബന്നാര്‍ഗട്ട റോഡില്‍ വെച്ച് ആസൂത്രിമായി കൊലപ്പെടുത്തിയത്. മൃതദേഹം ചണം കൊണ്ടുള്ള ബാഗിലാക്കി സ്‌കൂട്ടറിന്റെ പിറകില്‍ വെച്ച് 20 കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കുറ്റം ഏറ്റ് പറയുകയായിരുന്നു റിയാസ് ഖാന്‍.

 

Share news
error: Content is protected !!
Scroll to Top