Section

malabari-logo-mobile

സേതുരാമന്‍ ഐപിഎസ് മലപ്പുറത്തിന്റെ പടിയിറങ്ങി

HIGHLIGHTS : മലപ്പുറം: മികവാര്‍ന്ന 3 വര്‍ഷത്തെ സേവനശേഷം കെ സേതുമാധവന്‍

മലപ്പുറം: മികവാര്‍ന്ന 3 വര്‍ഷത്തെ സേവനശേഷം കെ സേതുമാധവന്‍ ജില്ലാ ആസ്ഥാനത്തിന്റെ പടിയിറങ്ങി.

ക്രമസമാധന പാലനത്തില്‍ പ്രവര്‍ത്തന മികവിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ എയര്‍പോര്‍ട്ട് ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസറായി ഉടന്‍ ചുമതലയേല്‍ക്കും.

sameeksha-malabarinews

ജില്ലാ പോലീസ് ചീഫായി മൂന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ് മൂന്നാര്‍ സ്വദേശിയായ സേതുരാമന്‍ ജില്ലയോട് ഔദ്യോഗികമായി വിടപറയുന്നത്. ആരേയും മുഷിപ്പിക്കാത്ത, സൗമ്യമായ പരുമാറ്റമായിരുന്നു സേതുരാമന്റെ മുഖമുദ്ര. അദ്ദേഹത്തെക്കുറിച്ച് ആര്‍ക്കും പരാതിയില്ലായിരുന്നു.മലയാള ഭാഷയോട് അതിരറ്റ സ്‌നേഹമുള്ള അദ്ദേഹം പുസ്തകവുമെഴുതി. മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാനവവികസനവും എന്ന പുസ്തകത്തിന് ഔദേ്യാഗികഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം ലഭിച്ചു.
കണ്ണൂര്‍ കെഎപി ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന സേതുരാമന്‍ 2009 ഡിസംബര്‍ ഏഴിനാണ് മലപ്പുറം പോലീസ് ചീഫായി ചുമതലയേറ്റത്.

കുനിയില്‍ ഇരട്ടക്കൊല കേസ്, നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.മലപ്പുറത്ത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പരാതിക്കിടയില്ലാതെ നടത്താനായി.

ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം ആധുനികവല്‍ക്കരിച്ചത് മറ്റൊരു നേട്ടമാണ്. ദേശീയ സുരക്ഷാ സേനയുടെ മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ പോലീസിനും പിസ്റ്റള്‍ പരിശലനം നല്കി.
അക്രമാസക്തമായ ജനകൂട്ടത്തെ പരിക്കില്ലാതെ പിരിച്ചുവിടാനുള്ള പ്രതേ്യക ഷീല്‍ഡ് പരിശീലനവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പോലീസിനെയാണ് ഇതിന് മാതൃകയാക്കിയത്.

തൃക്കാക്കരയില്‍ അസി. പോലീസ് കമ്മീഷണറായാണ് ഔദേ്യാഗിക ജീവിതം ആരംഭിക്കുന്നത്. മലയാള ഭാഷ പ്രോത്സാഹിപ്പിക്കാന്‍ സ്വന്തമായി മലയാളം പോര്‍ട്ടല്‍ തുടങ്ങിയത് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു.

 

ജില്ലാ പൊലീസ് സൂപ്രണ്ട് കെ.സേതുരാമന് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. പി. ഉബൈദുളള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, കെ.പി. ജല്‍സീമിയ , റ്റി. വനജ റ്റീച്ചര്‍, ഡി.വൈ.എസ്.പി. അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍. ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നുവെന്നും അടുത്ത തന്റെ പുസ്തകം ജില്ലയിലെ ജനങ്ങളുടെ സ്‌നേഹം, സാഹോദര്യം, സമത്വം എന്നിവയെക്കുറിച്ചായിരിക്കുമെന്നും കെ.സേതുരാമന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!