അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായ ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട് : സ്വന്തം അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായ ആറുവയസ്സുകാരി മരിച്ചു.കോഴിക്കോട് ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായ സുബ്രഹ്മണ്യന്റെ മകളായ അദിതിയാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഢനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.സുബ്രഹ്മണ്യനേയും ഇപ്പോഴെത്തെ ഭാര്യ ദേവികയെയും പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ സുബ്രഹ്മണ്യന്‍ ചില പീഡനങ്ങള്‍ ഏറ്റു പറഞ്ഞിരുന്നു. കക്കുസ് വൃത്തികേടാക്കിയെന്ന് പറഞ്ഞ് പട്ടിക കൊണ്ട് ഇടുപ്പിന് പലതവണ മര്‍ദ്ധിച്ചതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു

കുട്ടിയെ പീഡിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പരാതി ഉന്നയിച്ചതാണ്. ഇവരിടപെട്ട് ചൈല്‍ഡ്്‌ലൈന്‍ പ്രവര്‍ത്തകര്‍ ഒന്നിലേറെ തവണ ഈ വീട്ടില്‍ വരികയും വീട്ടുകാര്‍ക്ക് താ്ക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ഇവര്‍ പീഡനം തുടരുകയായിരുന്നു.
അദിതിയുടെ അമ്മ ശ്രീജ രണ്ടു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് മരണമടഞ്ഞിരുന്നു. ഒമ്പതു വയസ്സുകാരന്‍ സഹോദരന്‍ അരുണ്‍.
ചൊവ്വാഴ്ച മൃത്‌ദേഹം ബാലിക പഠിക്കുന്ന ബിലാത്തിക്കുളം ബിഇഎം യുപി സ്്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രദീപ്കുമാര്‍ എംഎല്‍എ .പൊതുപ്രവര്‍ത്തകര്‍, അധ്യാപകര്‍. വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

Share news
error: Content is protected !!
Scroll to Top