Section

malabari-logo-mobile

സര്‍വകലാശാല ക്യാമ്പസില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

HIGHLIGHTS : തേഞ്ഞിപ്പലം : കാമ്പസ് ജീവിതം കൂടുതല്‍

തേഞ്ഞിപ്പലം : കാമ്പസ് ജീവിതം കൂടുതല്‍ പരിസ്ഥിതി സൗഹൃദപരവും മലിനീകരണമുക്തവും ആരോഗ്യകരവുമാക്കുന്നതിനായി കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ ലഭ്യമാക്കുന്നു.

പെണ്‍കുട്ടികളുടെയും, ആണ്‍കുട്ടികളുടെയും  ഹോസ്റ്റലുകളിലായി മൊത്തം 40 സൈക്കിളുകളാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുന്നത്.  വിശാലമായ കാമ്പസിലെ വിവിധ പഠന വകുപ്പുകളിലേക്കും ലൈബ്രറി, സെമിനാര്‍ കോംപ്ലക്‌സ്, തുടങ്ങിയ സ്ഥലങ്ങളിലേക്കും മോട്ടോര്‍ വാഹനങ്ങളെ ആശ്രയിക്കുന്നത്     ഒഴിവാക്കി ആരോഗ്യകരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

sameeksha-malabarinews

കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി  വൈസ് ചാന്‍സലര്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ചയില്‍ കാമ്പസില്‍ സൈക്കിള്‍ ലഭ്യമാക്കണമെന്ന ആഗ്രഹം വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചിരുന്നു.

ജനുവരി ഒമ്പതിന് കാലത്ത് പത്ത് മണിക്ക് സര്‍വ്വകലാശാല കാമ്പസിലെ സ്റ്റുഡന്റ്‌സ്  ട്രാപ്പില്‍ വൈസ് ചാന്‍സലര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഘോഷയാത്രയായി സൈക്കിളുകള്‍ ഹോസ്റ്റലിലേക്ക് കൊണ്ടുപോകും. സിന്റിക്കേറ്റംഗങ്ങള്‍, വാര്‍ഡന്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!