സര്‍വകലാശാല ക്യാമ്പസില്‍ എംസിഎ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ 2012  വര്‍ഷത്തെ എംസിഎ പ്രവേശനത്തിന് മഞ്ചേരി-6, പാലക്കാട്-2, കൊടുങ്ങല്ലൂര്‍-5, പുതുക്കാട്-12, മുട്ടില്‍(കല്‍പ്പറ്റ്) -7 എന്നിങ്ങനെ സീറ്റുകള്‍ ഒഴിവുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതോ, കേരള സംസ്ഥാന പ്രവേശന പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകരും പ്രവേശനം നേടുന്നതിനായി  ജനുവരി 11ന് രാവിലെ 10.30 സര്‍വ്വകലാശാല കാമ്പസിലുള്ള സിസിഎസ്‌ഐടി ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും നിര്‍ദ്ദിഷ്ട ഫീസും സിഹിതം രക്ഷിതാവിനോട് കൂടി എത്തിച്ചേരേണ്ടതാണ്.

ഫോണ്‍ 0494 2407422, 2126750

Share news
error: Content is protected !!
Scroll to Top