Section

malabari-logo-mobile

വിസ്മയക്കാഴ്ചകളൊരുക്കി സുവര്‍ണ്ണം 13 ജാമിഅഃ എക്‌സ്‌പോ

HIGHLIGHTS : പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ സുവര്‍ണ്ണം 13 എക്‌സ്‌പോ വിസ്മയക്കാഴ്ചകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. മതവും ചിത്രവും പൈതൃകവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ ഏറെ കൗതുകകരമാണ്. ഇസ്‌ലാമിക നവ ജാഗരണത്തിന്റെ ചരിത്ര വഴികള്‍ ആധുനിക സമൂഹത്തോട് സുന്ദരമായി സംവദിക്കുന്ന എക്‌സ്‌പോ മാനവ വിമോചനത്തിന് തുടക്കം കുറിച്ച ഹിറാഗുഹയും അതിലൂടെ കടന്ന് പോവുമ്പോഴുള്ള ‘ഇഖ്‌റഇ’ന്റെ പാരായണവും ഏറെ ശ്രദ്ധേയമാണ്. ജബലു റഹ്മയും സുഫ്ഫത്ത് തറയും പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പശ്ചാത്തലവും ഏറെ ചിന്തകളുണര്‍ത്തുന്നതാണ്.

ഇസ്‌ലാമിക സന്ദേശവുമായി പ്രവാചക അനുയായികള്‍ കേരളത്തിലേക്ക് കടന്നു വന്ന പായക്കപ്പലും, ആദ്യകാല ജ്ഞാന മാര്‍ഗമായിരുന്ന ഓത്തു പള്ളിയുടേയും പ്രസിദ്ധമായ പൊന്നാനി പള്ളിയുടേയും ആവിഷ്‌കരണമാണ് മറ്റൊരു പ്രത്യേകത. സമസ്തയുടെ പിന്നിട്ട വഴികള്‍, ഖുര്‍ആനിലെ ശാസ്ത്രം, ഇസ്‌ലാമിക് ആര്‍ട്ട് ഗ്യാലറി, ശിഹാബ് തങ്ങളുടെ ജീവ ചരിത്രം ഒപ്പിയെടുക്കുന്ന ഫോട്ടോകള്‍, യുദ്ധത്തിനും അനീതിക്കുമെതിരെയുള്ള വിവിധ കൊളാഷ് പ്രദര്‍ശനങ്ങള്‍,.

sameeksha-malabarinews

എക്‌സ്‌പോ സമാപന ദിവസമായ ജനുവരി 13 വരെ യുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!