Section

malabari-logo-mobile

വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അബ്ദുറബ്ബ്

HIGHLIGHTS : തിരൂരങ്ങാടി: വിദ്യാഭ്യാസ

തിരൂരങ്ങാടി: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം കൂടി വരുന്നത് പ്രതീക്ഷയുളവാക്കുന്നതാണ്. ഇതിന് അനുസൃതമായി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ്- അബൂദാബി തിരൂരങ്ങാടി മണ്ഡലം കെഎംസിസി സംയുക്തമായി സംഘടിപ്പിച്ച മികവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു-എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

കെകെ പൂക്കോയ തങ്ങള്‍ സ്മാരക അവാര്‍ഡ് നേടിയ സിഎച്ച് മഹ്മൂദ് ഹാജിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ പിഎംഎ സലാം ഉപഹാരം നല്‍കി. കെഎം ഹനീഫ ക്ലാസെടുത്തു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എംകെ ബാവ, സി അബൂബക്കര്‍ ഹാജി, കെപി മുഹമ്മദ് കുട്ടി, സൈതലവി കടവത്ത്,വിടി സുബൈര്‍ തങ്ങള്‍, ഹനീഫ പുതുപറമ്പ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, വിഎം മജീദ്, ഒ ഷൗക്കത്തലി, ഒഎം ജലീല്‍ തങ്ങള്‍, ജാഫര്‍ പനയത്തില്‍, എസി റസാഖ്, ജലീല്‍ മണമ്മല്‍, സിഎച്ച് മൂസമാസ്റ്റര്‍, എന്‍വിപി മുഹമ്മദ്, പാറക്കല്‍ റഫീഖ്, എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!