Section

malabari-logo-mobile

വനിത പഞ്ചായത്തംഗത്തിനെ ആക്രമിച്ച സംഭവം കള്ളക്കേസാണന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

HIGHLIGHTS : പരപ്പനങ്ങാടി :

പരപ്പനങ്ങാടി :വെള്ളിയാഴ്ച പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗവും വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ റജീന ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സംഭവം കള്ളകഥയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് യേഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് യോഗം നടക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പഞ്ചായത്തംഗത്തെ ആക്രമിച്ച കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ഭരണസമിതി പ്രമേയം അവതരിപ്പിച്ചപ്പോഴാണ് തര്‍ക്കം ഉടലെടുത്തത്. ആക്രമിച്ചു എന്ന് പറയുന്ന സംഭവം കെട്ടുകഥയാണെന്നും മെമ്പര്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ നിന്ന് പരിക്ക് പറ്റിയതാണന്നും ഈ പ്രമേയത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ രംഗത്ത് വരികയായിരുന്നു. നടപടികളുമായി യോഗം മുന്നോട്ട് പോയതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.

sameeksha-malabarinews

സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാലന്‍ അബ്ദുറഹിമാന്‍ കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.

 

വനിത പഞ്ചായത്തംഗം റജീന ഹംസക്കോയയെ ആക്രമിച്ചതായി പരാതി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!