Section

malabari-logo-mobile

ബീവറേജില്‍ നിന്ന് വാങ്ങിയ ബിയറില്‍ ചത്ത പല്ലി: 2628 കുപ്പി ബിയര്‍ ഫ്രീസ് ചെയ്തു.

HIGHLIGHTS : പരപ്പനങ്ങാടി: യുണൈറ്റഡ് ബ്രൂവറീസിന്റെ 'കിങ് ഫിഷര്‍ എക്‌സ്ട്രാ സ്‌ട്രോങ്' ബിയറിലാണ് ചത്ത പല്ലിയുടെ തലയും അവശിഷ്ടങളും കണ്ടെത്തിയത്.

പരപ്പനങ്ങാടി ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയില്‍ നിന്ന് വാങ്ങിയ ബിയറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഈ ബിയര്‍ വില്‍പന നടത്തിയ പരപ്പനങ്ങാടി ബീവറേജ് ഔട്ട് ലെറ്റിലെ വില്‍പനക്ക് വച്ചിരുന്ന ഈ കമ്പനിയുടെ 2628 ബിയര്‍ കുപ്പികള്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടറുടെ നേതൃത്വത്തിലുള്ള സംഘം ഫ്രീസ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചക്ക് 2.10ന് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ചില്ലറ വില്‍പനശാലയില്‍ നിന്ന് താനൂര്‍ അഞ്ചുടി

sameeksha-malabarinews

സ്വദേശികളായ രണ്ടു പേര്‍ വാങ്ങിയ യുണൈറ്റഡ് ബ്രൂവറീസിന്റെ ‘കിങ് ഫിഷര്‍ എക്‌സ്ട്രാ സ്‌ട്രോങ്’ ബിയറിലാണ് ചത്ത പല്ലിയുടെ തലയും അവശിഷ്ടങളും കണ്ടെത്തിയത്. മറ്റ് ഭാഗങ്ങള്‍ അഴുകിയ നിലയിലായിരുന്നു. നിറമില്ലാത്ത കുപ്പിയിലായതിനാലാണ് ഇത് ഉപയോഗിക്കുന്നതിന് മുമ്പ് എളുപ്പം കാണാനായത്.

തുടര്‍ന്ന് ഇവര്‍ പരപ്പനങ്ങാടി പോലീസിലും എക്‌സൈസിലും പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ ഔട്ട്‌ലെറ്റിലെത്തിയ എക്‌സൈസ് സംഘം ഈ ബിയര്‍ അടങ്ങിയ 456നമ്പര്‍ ബാച്ചിലെ 219 കെയ്‌സ് ബീയറും ഫ്രീസ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ ബിയറില്‍ നിന്നുള്ള സാമ്പിളുകള്‍ എടുത്ത് കോഴിക്കോട് കെമിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചിരിക്കുകയാണ്. പരിശോധനഫലം വരന്നമുറക്ക് നടപടി സ്വീകരിക്കുമെന്ന് എക്്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ പി എ ഹരിദാസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!