Section

malabari-logo-mobile

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്: 40000 പേര്‍ക്ക്

HIGHLIGHTS : മലപ്പുറം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക്

മലപ്പുറം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നോര്‍ക റൂട്ട്‌സ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളത് ജില്ലയിലെ 40000 പേര്‍. കാര്‍ഡ് ലഭിച്ചവര്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും പ്രവാസികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. 2007 ലാണ് പ്രവാസികള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ആരംഭിച്ചത്.

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നത്. പ്രവാസികള്‍ക്ക് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം കാര്‍ഡുടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പു നല്‍കുന്നു. അപകട മരണങ്ങള്‍ക്കും അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിനും രണ്ട് ലക്ഷം വരെ കാര്‍ഡുടമകള്‍ക്ക് ലഭിക്കും. വിസ കൈവശമുള്ളവര്‍ക്ക് 300 രൂപ സഹിതം തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. മൂന്ന് വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. കാലവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കണം. കലക്റ്ററേറ്റിലെ നോര്‍ക ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും കാര്‍ഡിനുള്ള ഫോം ലഭിക്കും.

sameeksha-malabarinews

കോഴിക്കോട് കേന്ദ്രത്തിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2304883.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!