Section

malabari-logo-mobile

ലീഗ് പിന്നോട്ട് ; തീരുമാനം യുഡിഎഫിന് വിട്ടു

HIGHLIGHTS : പാണക്കാട്: ഇന്ന് നടന്ന മുസ്ലിംലീഗ് അടിയന്തിര യോഗത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനായില്ല

പാണക്കാട്: ഇന്ന് നടന്ന മുസ്ലിംലീഗ് അടിയന്തിര യോഗത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനായില്ല. തീരുമാനം നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനെ എടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാടിലേക്ക് മുസ്ലീംലീഗും എത്തുകയായിരുന്നു.

 

യൂത്ത് ലീഗ് അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ പാണക്കാട് തങ്ങള്‍ പഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ട് പോകരുതെന്ന് വാദിച്ചു. എന്നാല്‍ അഞ്ചാം പദവിയെന്നതിലേക്ക് മാറണമെന്ന അനുരഞ്ജനപാത സ്വീകരിക്കമമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

sameeksha-malabarinews

നാളെ യു.ഡി.എഫ് യോഗത്തില്‍ മററ് ഘടകകക്ഷികളുടെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കാനാകുമോ എന്നാണ് ലീഗ് ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ലീഗിനെ പിന്‍തുക്കുമെങ്കിലും ജെഎസ്എസ്സും, ആര്‍എസ്പിയും,സിഎംപിയും എതിരാകാനാണിട. ഗണേഷ് പ്രശ്‌നത്തില്‍ യുഡിഎഫ് തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബാലകൃഷണ പിള്ള നാളെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

 

ഇതിനിടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഹരിപ്പാടുള്ള ചെന്നിതലയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ശക്തമായ ഭാഷയിലാണ് യൂത്തകോണ്‍ഗ്രസ്സ് ഇതിനോട് പ്രതികരിച്ചത്.

 

യുഡിഎഫില്‍ ശക്തമായ ഭിന്നത നിലനില്‍കുമ്പോള്‍ നടക്കുന്ന നാളത്തെ യുഡിഎഫ് യോഗമെടുക്കുന്ന തീരുമാനങ്ങള്‍ വളരെ നിര്‍ണായകമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!