Section

malabari-logo-mobile

രൂപയുടെ തകര്‍ച്ച ; എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം

HIGHLIGHTS : മുംബൈ : രൂപയുടെ തകര്‍ച്ച നേരിടാന്‍ പൊതു മേഖലാ എണ്ണ കമ്പനികള്‍ക്ക്

മുംബൈ : രൂപയുടെ തകര്‍ച്ച നേരിടാന്‍ പൊതു മേഖലാ എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. രൂപയുടെ മൂല്യ തകര്‍ച്ച നേരിടുന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. രൂപയുടെ മൂല്യം 68.83 ആയി താഴ്ന്ന സാഹചര്യത്തിലാണ് മൂല്യ തകര്‍ച്ച നേരിടാനുള്ള അടിയന്തിര നടപടി റിസര്‍വ് ബാങ്ക് എടുത്തു തുടങ്ങിയത്.

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പോരട്ടം തടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തകരാന്‍ കാരണം. അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന അഭ്യൂഹം മൂലം ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു. ഇതോടെ രൂപയുടെ മൂല്യ തകര്‍ച്ചയുടെ ആക്കം വര്‍ദ്ധിക്കാനിടയായി. ക്രൂഡോയില്‍ ഇറക്കുമതിക്ക് ഡോളര്‍ ആവശ്യമുണ്ടെന്നതാണ് ഡോളര്‍ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായത്.

sameeksha-malabarinews

ഈ സാഹചര്യം നേരിടാനാണ് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന പൊതു മേഖലാ എണ്ണ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് നേരിട്ട് ഡോളര്‍ നല്‍കാന്‍ തീരുമാനം എടുത്തത്.

രൂപയുടെ മൂല്യ തകര്‍ച്ച സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനക്കും ഓഹരി വിപണിയുടെ തകര്‍ച്ചക്കും ഇടയാക്കിയിരിക്കുകയാണ്. ഇതു നേരിടാനാണ് റിസര്‍വ് ബാങ്ക് തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!