Section

malabari-logo-mobile

നിക്ഷേപത്തട്ടിപ്പിനിരയായവര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന റിയല്‍ വേള്‍ഡ്, റിയല്‍ ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിനിരയായവര്‍ പ്രക്ഷോഭത്തിലേക്ക്. റിയല്‍ വേള്‍ഡിന്റെ ബംഗളൂരു എയര്‍പോര്‍ട്ടിനടുത്തുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ബിനാമികളുടെ വസതിയിലേക്ക് സെപ്തംബബര്‍ ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം അബ്ദുള്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തലശേരി സ്വദേശികളായ പി മുനീര്‍ എംഡിയായും എന്‍ അബ്ദുള്‍ ഹമീദ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച കമ്പനിയില്‍ 2005 മുതലാണ് കോഴിക്കോട്, കണ്ണൂര്‍,മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പണം നിക്ഷേപിച്ചത്. മുന്നൂറിലധികം നിക്ഷേപകരില്‍ നിന്ന് ആറരക്കോടിയോളം രൂപ കമ്പനി തട്ടിയെടുത്തു. ഈ പണം ഉപയോഗിച്ച് എയര്‍പോര്‍ട്ടിനടുത്ത് പത്ത് ഏക്കര്‍ സ്ഥലം റിയല്‍ വേള്‍ഡ് വാങ്ങി തലശേരി, നാദാപുരം സ്വദേശികളായ ബിനാമികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകര്‍ക്ക് മുതല്‍മുടക്കോ ലാഭമോ ഇതുവരെ ലഭിച്ചിട്ടില്ല.

sameeksha-malabarinews

2010 മാര്‍ച്ചില്‍ മുനീറിനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ഈ ഭൂമി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങി മുനീര്‍ വിദേശത്തേക്ക് കടന്നതോടെയാണ് ബിനാമികള്‍ ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമം തുടങ്ങിയതെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!