Section

malabari-logo-mobile

യുവജനക്ഷേമ ബോര്‍ഡ്: യുവ അതിഥി മന്ദിരം – കെട്ടിട നിര്‍മാണം പൂര്‍ത്തിയായി

HIGHLIGHTS : പെരിന്തല്‍മണ്ണ:

പെരിന്തല്‍മണ്ണ:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പെരിന്തല്‍മണ്ണ പൂപ്പലത്ത് നിര്‍മിക്കുന്ന യുവ അതിഥി മന്ദിരത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. കെട്ടിടത്തിലേക്കുള്ള റോഡ്, വൈദ്യുതീകരണം എന്നിവയാണ് പൂര്‍ത്തിയാകാനുള്ളത്. 53.32 ലക്ഷം ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്ത് തുടങ്ങുന്ന ഏക അതിഥി മന്ദിരമാണ് പെരിന്തല്‍മണ്ണയിലേത്. ബോര്‍ഡിന്റെ കീഴില്‍ നടത്തുന്ന കാംപുകള്‍ക്കും വിവിധ പരിപാടികള്‍ക്കുമാണ് പ്രധാനമായും മന്ദിരം ഉപയോഗിക്കുക. 40 പേര്‍ക്കുള്ള താമസ സൗകര്യം, സമ്മേളന ഹാള്‍ എന്നിവയാണ് മന്ദിരത്തിലുള്ളത്.
2012-13 ല്‍ എട്ട് ക്ലബ്ബുകള്‍ക്ക് ആരോഗ്യ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിന് 1.37 ലക്ഷവും സ്വയം തൊഴില്‍ പരിശീലനത്തിന് ആറ് ക്ലബ്ബുകള്‍ക്ക് 1.04 ലക്ഷവും നല്‍കി. കുട, പേപ്പര്‍ബാഗ്, മെഴുകുതിരി, സോപ്പ്, ഫര്‍ണിച്ചര്‍ നിര്‍മാണം, തയ്യല്‍, ഡി.റ്റി.പി എന്നിവയിലും പി.എസ്.സി പരീക്ഷാ പരിശീലനവും കൂണ്‍ കൃഷിയില്‍ പരിശീലനവുമാണ് നല്‍കിയത്. കാര്‍ഷിക വികസനത്തിന്റെ ഭാഗമായി ര് ക്ലബ്ബുകള്‍ക്ക് വാഴകൃഷി, നെല്‍കൃഷി എന്നിവ നടത്തുന്നതിന് 32000 രൂപയും നല്‍കി. ബ്ലോക്കടിസ്ഥാനത്തില്‍ സ്വയംതൊഴില്‍ പരിശീലനത്തിന് 22 ക്ലബ്ബുകളെ തെരഞ്ഞെടുത്തു. ചികിത്സാ ധനസഹായമായി ര് പേര്‍ക്ക് 57,500 രൂപയും നല്‍കിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ അസീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!