Section

malabari-logo-mobile

പരപ്പനങ്ങാടി മേല്‍പ്പാലം: പേരിലും വിവാദം

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: നിര്‍മാണത്തിലെ അപാകതകൊണ്ടും ടോള്‍ പിരിക്കാനുള്ള നീക്കം മൂലവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച റെയല്‍വേ മേല്‍പ്പാലത്തിന് മുന്‍ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ പേരിടാനുള്ള നീക്കവും വിവാദമാകുന്നു.

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലമുമായോ പഞ്ചായത്തിന്റെ പൊതുവികസനവുമായോ യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ പേര് മേല്‍പ്പലത്തിനിടുന്നത് മുസ്ലീം ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്ന് ആരോപണവുമായി ബിജെപു പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി. പരപ്പനാട്. പപ്പുകോവില്‍ എന്നീ പേരുകളാണ് അനുയോജ്യമെന്നും ബിജെപി അഭിപ്രായപ്പെട്ടു.

sameeksha-malabarinews

എന്നാല്‍ അവുക്കാദര്‍കുട്ടി നഹക്കും, കുഞ്ഞാലിക്കുട്ടിക്കേയിക്കും പരപ്പനങ്ങാ#ിയില്‍ നിലവില്‍ സ്മാരകങ്ങള്ട ഉണ്ടെന്നും, സ്മരിക്കപ്പെടേണ്‍ വ്യക്തി്ത്തങ്ങളായ കോയക്കുഞ്ഞി നഹ, യജ്ഞമൂര്‍ത്തി നമ്പുതിരിപ്പാട്, കെസികെ നഹ എന്നീ സ്വാതന്ത്രസമരസേനാനികള്‍ക്ക് പരപ്പനങ്ങാ#ിയില്‍ പൊതുസ്മാരകങ്ങള്‍ ഇല്ലെന്നും ഇവരിലാരുടെയെങ്ങിലും പേരാണ് നല്‍കേണ്ടതെന്നും സിപിഎം പ്രതികരിച്ചു.
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത കെസികെ നഹ 17 വര്‍ഷമാണ് സ്വതന്ത്രസമരത്തിന്റെ ഭാഗമായി ജയിലില്‍ കിടന്നത്. കോഴിക്കോട് വച്ച് നടന്ന ഉപ്പുുകുറുക്കല്‍ സമരത്തില്‍ ഇഎംഎസിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അടുത്ത ഡിക്‌റ്റേറ്ററായി പ്രഖ്യാപിച്ചത് കെസികെ നഹയെയായിരുന്നു. യജ്ഞമുര്‍ത്തിയും,. കോയകുഞ്ഞിനഹയും സ്വാതന്ത്രസമരത്തിന്റെ നേതൃനിരയില്‍ നിന്ന് പോരാടി.വരാണെന്നും പരപ്പനങ്ങാടിയുടെ സാമുഹ്യപുരോഗതിയില്‍ ജീവിതം അടയാളപ്പെയുത്തിയ ഇവരെ ഓര്‍ക്കാതിരിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!