ശ്രുതിഹാസന്‍ ലൈംഗികതൊഴിലാളിയാകുന്നു

ബിടൗണിലേക്കുള്ള ശ്രുതിയുടെ യാത്ര ആഘോശമായി തന്നെയാണ് .ഡി ഡേ എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തവും മികച്ചതുമായ വേഷമാണ് ശ്രുതിയെ തേടിയെത്തിയിരിക്കുന്നത്. കറാച്ചിയിലെ ഒരു ലൈംഗികതൊഴിലാളിയായാണ് ശ്രുതി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
ചിത്രത്തിലെ നായകനായ അര്‍ജുന്‍ രാംപാലും ശ്രുതിയും ചേര്‍ന്നുള്ള പ്രണയലീലകളുടെ സീനുകള്‍ ഇ്‌പ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു..

ചാന്ദിനി ബാര്‍ എന്ന ചിത്രത്തില്‍ തബുവും ചമേരിയല്‍ കരീനകപൂറും ചെയ്ത ലൈംഗികതൊഴിലാളിയുടെ വേഷങ്ങളാണ് ഇതിന് മുന്‍പ് ബോളിവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവ. ഈ ചിത്രങ്ങളിലെ മികച്ച പ്രകടനം ഇവര്‍ക്ക് ഏറെ അംഗീകാരങ്ങള്‍ നേടികൊടുത്തിരുന്നു. ഇതിനേക്കാള്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇപ്പോള്‍ ശ്രുതി അവതരിപ്പി്ക്കുന്നത്..
നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജുലൈ 19 ന് തിയ്യേറ്ററുകളിലെത്തും.ഋഷി കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.
ചിത്രത്തില്‍ നായകനായ അര്‍ജുന്‍ രഹസ്യാന്വഷണ ഏജന്‍സിയായ റോയുടെ ഏജന്റായാണ് വേഷമിടുന്നത്..തീവ്രവാദവും പ്രണയവും ഒരേ പോലെ കടന്നത്തുന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ശ്രുതിയുടെ ആരാധകര്‍.

ആണ്‍മാഗസിന്റെ കവര്‍ഗേളായി ശ്രൂതിഹാസന്‍

Share news
error: Content is protected !!
Scroll to Top