പീഡനശ്രമം; പ്രതി കീഴടങ്ങി

കടലുണ്ടി നഗരം : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കടലുണ്ടി നഗരം വയല്‍ പീടിയേക്കല്‍ മുസ്തഫ (35)യാണ് പരപ്പനങ്ങാടി കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്.

ഡിസംബര്‍ 10 ന് പരിസരത്തുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിച്ചിരുന്ന് രാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top