Section

malabari-logo-mobile

മൃതദേഹത്തിന് സഭയുടെ വിലക്ക്

HIGHLIGHTS : തൊടുപുഴ : സഭാവിശ്വാസത്തിനെതിരെ ലഘുലേഖ പ്രസിദ്ധീകരിച്ച അധ്യാപകന് സിഎസ്‌ഐ സഭ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചു.

തൊടുപുഴ : സഭാവിശ്വാസത്തിനെതിരെ ലഘുലേഖ പ്രസിദ്ധീകരിച്ച അധ്യാപകന് സിഎസ്‌ഐ സഭ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചു. സിഎസ്‌ഐ സിനഡ് എക്‌സിക്യൂട്ടീവ് മുന്‍ അംഗവും ഈസ്റ്റ് കേരള മഹാഇടവക അല്‍മായ സഭയുടെ ആദ്യ സെക്രട്ടറിയുമായിരുന്ന മേലുകാവ് എള്ളുപുറം ചുവന്ന പ്ലാക്കല്‍ പ്രൊഫ. സിസി ജേക്കബി(64) ന്റെ സംസ്‌കാരമാണ് സഭ വിലക്കിയത്. ഇതെ തുടര്‍ന്ന് സ്ഥലതെത്തിയ വൈദികരുടെ സാന്നിധ്യത്തില്‍ വീട്ടു വളപ്പില്‍ തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചു.
നാലു വര്‍ഷം മുമ്പാണ് ജലസ്‌നാനം ഒരുപഠനം എന്ന ലഘുലേഖയുടെ പേരിലാണ് സിസി ജേക്കബിന് സഭയില്‍ നിന്ന് പുറത്താക്കിയത്. ശിശു സ്‌നാനമാണ് സിഎസ്‌ഐ സഭയുടെ കീഴ് വഴക്കം. എന്നാല്‍ പെന്തകോസ്ത് സഭയിലെതു പോലെ പ്രായപൂര്‍ത്തി സ്‌നാനം വേണമെന്ന ആശയമാണ് സഭ മുന്നോട്ട് വെച്ചത്. ഇദ്ദേഹം ജലസ്‌നാനം സ്വീകരിക്കുകയും ചെയ്തു.

സഭാ പരമ്പര്യം ലംഘിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് സഭാ വക്താക്കള്‍ പറഞ്ഞു.

sameeksha-malabarinews

സിസി ജേക്കബ് എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗവും മേലുകാവ് ഷെന്‍ട്രി ബാക്കര്‍ കോളേജ് ചരിത്ര വിഭാഗ് തലവനുമായിരുന്നു. കോണ്‍ഗ്രസ്സ് മുട്ടം മണ്ഡല പ്രസിഡണ്ടായിരുന്ന അദ്ദേഹം മുട്ടം പഞ്ചായത്ത് വൈസ് റപസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഓഫീസര്‍ മേരിയാണ് ഭാര്യ. മക്കള്‍; സുമ, സന്തോഷ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!