പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍

ഓയൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ വീട്ടമ്മ അറസ്സറ്റില്‍. ഓടാനോട്ടം, ചെന്നപ്പാറ, കുരിക്കോട് സ്വദേശി ലിസി എന്ന വിജി (30) യെ ആണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ 24 ന് പൂയപള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനടുത്ത ദിവസം തന്നെ വിജിയെ കാണാനില്ലെന്ന് ഇവരുടെ അച്ഛനും പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ വിജിയുടെ സ്‌കൂട്ടര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തുകയും ഇതേ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ ഇരുവരെയും മുംബൈയിലെ ബന്ധു വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിജിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. കോട്ടാരക്കര പോലീസ് യുവതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top