താനാളൂരില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

താനൂര്‍ : താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളുടെ പടിഞ്ഞാറന്‍ മേഖലകളില്‍ തെരുവുനായയുടെ ആക്രമണത്തില്‍

താനൂര്‍ : താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളുടെ പടിഞ്ഞാറന്‍ മേഖലകളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.

കാളാട്, പട്ടരുപറമ്പ്, പുതിയ കടപ്പുറം പ്രദേശങ്ങളില്‍ ആണ് തെരുവുനായ 12 ഓളം പേരെ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തായിരുന്നു വിളയാട്ടം. ഉച്ചയോടെ നാട്ടുകാര്‍ നായയെ തല്ലി കൊന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. നായയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശം ഭീതിയുടെ മുള്‍മുനയിലായി. പരിസര പ്രദേശങ്ങളില്‍ ഒക്കെ തന്നെ തെരുവ് നായ് ശല്യം രൂക്ഷമാണ്.